2009, നവംബർ 9, തിങ്കളാഴ്‌ച

busy ..no time at all...

ഒരു വര്‍ഷം ആകുന്നു ഞാന്‍ എന്റെ പ്രിയതമനെ തോല്പിക്കാന്‍ ബ്ലോഗ്‌ എഴുതി കുത്തി നിറയ്ക്കും എന്ന് വീരവാദം പറഞ്ഞിട്ട്.ഒന്നും നടന്നില്ല .കാരണം എന്റെ ഉള്ളില്‍ ഒരു ജീവന്റെ തുടിപ്പ് അവന്‍ എനിക്ക് തന്നു..അതില്‍ കൂടതലും ശ്രദ്ധിക്കുന്നത് കൊണ്ടാവണം ഒന്നും എഴുതാനും സമയം കിട്ടിയില്ല .കഴിഞ്ഞ മാസം അവന്‍ കുറേ എഴുതി. ആരും കമന്റ്‌ ഇടുന്നില്ല എന്ന് പറഞു പാവം വിഷമത്തില്‍ ആണ് . എന്തൊക്കെ ആയാലും അവന്‍ എഴുതന്നിലും കൂടതല്‍ എനിക്ക് എഴുതണം എന്ന് എനിക്ക് വാശി ഉണ്ട്..ഞങ്ങളുടെ ഈ വാശി എന്റെ എന്റെ ഉള്ളില്‍ ഉള്ള അവനോ/ അവള്‍ക്കോ ഉണ്ടാകുമോ ആവൊ ??

2008, ഡിസംബർ 1, തിങ്കളാഴ്‌ച

ഒരു കൊച്ചു വാശി

എനിക്ക് ബ്ലോഗ് എഴുതി വലിയ പരിചയമില്ല. എന്റെ ഭര്‍ത്താവ് ഒരു ബ്ലോഗ് എഴുത്തുകാരനാണ്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന് ഇത്തിരി അഹങ്കാരം കൂടുതലാണ്. ആകെ മൂന്നു ബ്ലോഗും എഴുതി വലിയ ബ്ലോഗ്ഗര്‍ ആണെന്ന ഭാവത്തിലാണ് എന്നോട് സംസാരിക്കുന്നതു. അദ്ദേഹത്തിലും വലിയ ഒരു ബ്ലോഗ്ഗര്‍ ആകണമെന്ന കൊച്ചു വാശിയോടെയാണ് ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങുന്നത്...